സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും; നാല് പാക്കേജുകൾ, ഏറ്റവും കുറഞ്ഞ നിരക്ക് 3,145 റിയാൽ
ഈ വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ഹജ്ജ് ഉംറ മന്ത്രലായത്തിന് കീഴിൽ പൂർത്തിയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൌദിക്കകത്തുള്ള വിദേശികൾക്കും സ്വദേശികൾക്കും ഓണ്ലൈനായി ഹജ്ജിന് അപേക്ഷിക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹജ്ജ് ഉംറ മന്ത്രാലയം ഉടൻ നടത്തുമെന്നാണ് സൂചന.
സൌദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലൂടെയും നുസുക് മൊബൈൽ ആപ്ലിക്കേഷനിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും മന്ത്രലായം പൂർത്തിയാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
വ്യത്യസ്ഥ സേവനങ്ങൾ നൽകുന്ന നാല് പാക്കേജുകളാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിക്കുക. തീർഥാടകർക്ക് ഇഷ്ടമുള്ള പാക്കേജുകൾ തെരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞ പാക്കേജായ ഇക്കണോമിക് ക്ലാസിന് ഇക്കണോമിക് 3145 റിയാലാക്കി കുറച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ മെശാഇർ ട്രൈൻ ഉൾപ്പെടാത്ത തീർഥാടകർക്ക് ഗതാഗതത്തിന് 300 റിയാലായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 400 റിയാലായിരുന്നു.
ഹജ്ജിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക., മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ ലിങ്ക് പ്രവർത്തിക്കുകയുള്ളൂ.
നുസുക് ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക