കേരള സര്‍ക്കാര്‍ വഴി സൗദിയിലേക്ക് ഹൗസ് ഡ്രൈവർമാരെ നിയമിക്കുന്നു; വിസയും താമസവും സൗജന്യം

കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി സൗദിയിലേക്ക് ഹൌസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.

മിനിമം പത്താം ക്ലാസ്സ്‌ , GCC ഡ്രൈവിംഗ് ലൈസന്‍സ്, മുമ്പ് സൗദിയില്‍ അല്ലെങ്കില്‍ GCC രാജ്യങ്ങളില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. 1700 റിയാലാണ് ശമ്പളം ലഭിക്കുക.

യോഗ്യത:

1. ജിസിസി രാജ്യങ്ങളിൽ നിന്നോ സൗദിയിൽ നിന്നോ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്ത് മടങ്ങിയവരായിരിക്കണം.

2. 45 വയസ് കവിയരുത്.

3. സൗദി ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം.

4. നാവിഗേഷന്‍/ മാപ്പിനെ കുറിച്ച് അറിവുണ്ടായിരിക്കണം.

5. സാധാരണ ഗിയറുള്ള വാഹനങ്ങളും ഓട്ടോമാറ്റിഗ് ഗിയറുള്ള വാഹനങ്ങളും ഓടിക്കാൻ അറിഞ്ഞിരിക്കണം.

6. അറബി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം.

 

ശമ്പളം: 1700 സൗദി റിയാൽ അഥവാ ഏകദേശം 37000 രൂപ ശമ്പളമായി ലഭിക്കും. വിസയും താമസ സൌകര്യവും സൌജന്യമായി ലഭിക്കും. എന്നാൽ വിമാന ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം.

 

ആവശ്യമായ രേഖകള്‍

1.Sanad CV
2.Full Body Video with complete introduction
3.Passport
4.Saudi and India license
5. Old Saudi visa as private driver (SAEQHAS VISA)
6.Pre medical status

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിവിയും, പാസ്‌പോര്‍ട്ട് കോപ്പിയും സഹിതം jobs@odepc.in എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കണം. ഫെബ്രുവരി 8 നകം അപേക്ഷിക്കണം.

471-2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/house-driver-for-saudi-arabia/

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!