അവിശ്വസനീയം, അതിദാരുണം! കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, ഞെട്ടലില്‍ നാട്ടുകാര്‍; പട്ടിണി കാരണമെന്ന് മറുപടി
മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അവിശ്വസനീയുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് മാംസാവശിഷ്ടം യുവാവിന്റെ കയ്യിൽനിന്നെടുത്തു കളഞ്ഞു. ഭക്ഷണം വാങ്ങിക്കൊടുത്തു. പൊലീസ് നൽകിയ ഷവർമയും പഴവും ആർത്തിയോടെ കഴിച്ച യുവാവ് പിന്നീട് ആൾത്തിരക്കിൽ മറഞ്ഞു. പൊലീസിനോട് ഇയാൾ പറഞ്ഞത്: ‘4 ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നാണ്. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നറിയാതെ ഞെട്ടലിലാണ് നാട്ടുകാരും.
ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും തുടരുകയായിരുന്നു.
പൊലീസ് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. അസ്സം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുനിന്ന് പോയ യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യുവാവിന് മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന അറിയില്ലെന്നാണ് നാട്ടുകാരും പ്രതികരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് പൊതിയിൽനിന്ന് എന്തോ എടുത്തു കഴിക്കുന്നതു പലരും കണ്ടു. ദുർഗന്ധം വമിച്ചപ്പോൾ വ്യാപാരികൾ അടുത്തുചെന്നു നോക്കി. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയതാണെന്നു കരുതുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
വീഡിയോ റിപ്പോർട്ട് കാണാം