രാമക്ഷേത്രം, വനിതാ ബിൽ, മുത്തലാഖ് നിരോധനം: കേന്ദ്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ അഭിസംബോധന – വീഡിയോ
രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പുതിയ പാലർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ‘അമൃത് കാലത്തിന്റെ’ തുടക്കത്തിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യ പ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്.
രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സമ്പദ്വ്യവസ്ഥ വളർന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി; കായികരംഗത്തും നേട്ടമുണ്ടായി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാർലമെന്റിനായി. ജമ്മു കശ്മീരിന്റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതിന് ‘ജയ് ശ്രീറാം’ വിളികളുമായി ഭരണപക്ഷം ആഹ്ലാദപ്രകടനം നടത്തി. മുദ്രാവാക്യത്തിനപ്പുറം ദാരിദ്ര്യനിർമാജനം യാഥാർഥ്യമായി. നീതി ആയോഗ് കണക്കനുസരിച്ച്, തന്റെ സർക്കാന്റെ 10 വർഷത്തെ ഭരണത്തിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് രാഷ്ട്രപതി പറഞ്ഞു.
നേരത്തേ, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്നു, അത് ഇപ്പോൾ നാല് ശതമാനത്തിനുള്ളിലാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾ ദശാബ്ദങ്ങളായി കാത്തിരിക്കുന്ന നിരവധി കാര്യങ്ങൾ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു. ഇന്ത്യ ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി പറഞ്ഞു.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ബഗ്ഗിയിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ എത്തിയത്.
#WATCH | President Droupadi Murmu departs from Rashtrapati Bhavan for the Parliament building.
The Budget Session will begin with her address to the joint sitting of both Houses. This will be her first address in the new Parliament building. pic.twitter.com/I5KmoSRcKV
— ANI (@ANI) January 31, 2024
‘ചെങ്കോൽ’ പിടിച്ചു മുന്നിൽപോയ ആളെ അനുഗമിച്ചാണ് രാഷ്ട്രപതി പാർലമെന്റിൽ പ്രവേശിച്ചത്. പിന്നാലെ സ്പീക്കർ ഓം ബിർല, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും എത്തി.
#WATCH | Budget Session | President Droupadi Murmu arrives at the Parliament for her address to the joint session of both Houses. Sengol carried and installed in her presence. pic.twitter.com/vhWm2oHj6J
— ANI (@ANI) January 31, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
Beta feature