മക്കയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു

മക്കയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി സഫ്‌വാനാണ് മരിച്ചത്. 35 വയസ്സായിരുന്നു. ശരിയാഴ്ച രാത്രി ഒമ്പതരയോടെ മക്കയിലെ സായിദിയിൽ വച്ചാണ് അപകടമുണ്ടായത്. നാദക്ക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയ പരിക്കുകളോടെ മക്ക അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ ഒട്ടുമ്മലിൻ്റെ സഹോദരൻ്റെ പുത്രനാണ് സഫ്‌വാൻ. ഹന്നത്താണ് ഭാര്യ. മക്ക അൽ നൂർ ആസുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്ന് വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
.
കൂടുതൽ വിവരങ്ങൾ ഉടൻ…
.

 

 

 

 

 

 

Share
error: Content is protected !!