ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങി പ്രവാസി; നഷ്ടമായ വന്‍ തുക കണ്ടെത്തിയത് മറ്റൊരു പ്രവാസിയുടെ അക്കൗണ്ടിൽ

കുവൈത്തില്‍  ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാര്‍. മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നല്‍കിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ ഒരാളിൽ നിന്ന് കോള്‍ വന്നുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. ആഭ്യന്തര മന്ത്രാലയ ജീവനക്കാരായി ആൾമാറാട്ടം നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുതിയ തട്ടിപ്പ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ ഞെട്ടലിലാണ് അധികൃതര്‍.

തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനാല്‍ ഇത് സസ്പെൻഡ് ചെയ്യാൻ ഒടിപി ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് മൊത്തം 3,000 കുവൈത്തി ദിനാര്‍ ആണ് നഷ്ടപ്പെട്ടത്. ആദ്യം 1000 ദിനാറും പിന്നീട് 2000 ദിനാറുമാണ് നഷ്ടപ്പെട്ടത്. ഒരു പ്രവാസിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും സംഭവത്തെക്കുറിച്ചുള്ള അറിവില്ലെന്നാണ് പ്രതികരിച്ചത്. കൂടുതൽ അന്വേഷണത്തിൽ പണം പോയത് ഒരു ബംഗ്ലാദേശിയിലേക്കാണെന്ന് കണ്ടെത്തി. ഇയാള്‍ രാജ്യം വിട്ടെന്നാണ് വ്യക്തമായിട്ടുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!