വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുവാൻ നിർദ്ദേശം; വെള്ളിയാഴ്ച പകുതി പ്രവൃത്തി ദിനം, ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി ദിനം
ബഹ്റൈനില്‍ നിലവിലെ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റുന്നതിന് നിര്‍ദ്ദേശം. ഇതിന് പകരം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു. വെള്ളിയാഴ്ച പകുതി സമയം പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാനുമാണ് ശുപാര്‍ശ.
ഡോ. അലി അല്‍ നുഐമിയുടെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്‍റിന് മുമ്പാകെ വെച്ചത്.
ബഹ്റൈനില്‍ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദ്ദേശം. ഇത് അവലോകനം ചെയ്യുന്നതിനായി പാര്‍ലമെന്‍റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം നിയമനിര്‍മ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി. അംഗീകാരം ലഭിച്ചാല്‍ രണ്ടര ദിവസം അവധി ലഭിക്കും. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ രീതിയാണ് ഉള്ളത്. ആഗോള വിപണിക്ക് അനുസൃതമായി സമ്പദ്വ്യവസ്ഥയെ മാറ്റുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ശനി, ഞായര്‍ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിന് കൂടുതല്‍ ഗുണകരമാണെന്നാണ് എംപിമാര്‍ വിലയിരുത്തുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക