മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ: മലയാളി യുവതി ഖത്തറിൽ വെച്ച് മരിച്ചു.  കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകളാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ. തിക്കോടി അങ്ങേക്കരവളപ്പിൽ സുനൈദിന്റെ ഭാര്യയാണ് മരിച്ച അൻസി സുനൈദ്.

ബുധനാഴ്ച താമസ സ്ഥലത്ത് വെച്ച് അൻസി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. അഞ്ചു വയസ്സുകാരി സയ സുനൈദാണ് മകൾ. അൻസാർ, നാഫിൽ എന്നിവർ സഹോദരങ്ങളാണ്.

ദോഹയിൽ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയാണ് മരിച്ച അനൻസി. ഞായറാഴ്ച 11.45ന് അബൂ ഹമർ പള്ളിയിൽ മയ്യത്ത് നമസ്കാരം നടക്കും. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടു വരാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!