സൗദിയിൽ വിദേശികൾക്ക് അഞ്ച് തരം പുതിയ പ്രീമിയം ഇഖാമകൾ അവതരിപ്പിച്ചു; നിരവധി ആനുകൂല്യങ്ങൾ

സൗദിയിൽ വിദേശികൾക്ക് അഞ്ച് തരം പുതിയ പ്രീമിയം ഇഖാമകൾ അവതരിപ്പിച്ചു. അസാധാരണ കഴിവുള്ള വ്യക്തികൾ, ബിസിനസ്സ് നിക്ഷേപകർ, വസ്തു ഉടമകൾ, കലാ-സാംസ്കാരിക പ്രതിഭകൾ, സ്റ്റാർട്ടപ്പ് സംരഭകർ എന്നീ അഞ്ച് വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പ്രീമിയം ഇഖാമകൾ അനുവദിക്കുകയെന്ന്  പ്രിവിലേജ്ഡ് റെസിഡൻസി സെന്റർ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മജിദ് അൽ ഖസബി പറഞ്ഞു

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനമാക്കിയാണ് വ്യതിരിക്തമായ പുതിയ ഇഖാമകൾ അനുവദിക്കുന്നത്. ഈ പ്രീമിയം ഇഖാമ ഉടമകൾക്ക് രാജ്യത്ത് സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനും അവസരമൊരുക്കും. കൂടാതെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം വർദ്ധിപ്പിക്കുന്ന എല്ലാവർക്കും രാജ്യത്തിന്റെ വിഷൻ 2030 ലേക്ക് സംഭാവന നൽകുന്നതിൽ പങ്കാളികളാകാനുള്ള വാതിലുകൾ തുറക്കുമെന്നും ഡോ. മജിദ് അൽ ഖസബി പറഞ്ഞു ചൂണ്ടിക്കാട്ടി.

അഡ്മിനിസ്ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണ കഴിവുകൾ, പ്രത്യേക വൈദഗ്ധ്യമോ അനുഭവപരിചയമോ ഉള്ളവർ അല്ലെങ്കിൽ ദേശീയ തലത്തിലേക്ക് അറിവ് കൈമാറാൻ സംഭാവന ചെയ്യുന്ന മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർക്കാണ് അസാധാരണമായ കഴിവുള്ള വ്യക്തികൾക്ക് ലഭിക്കുന്ന പ്രീമിയം ഇഖാമ അനുവദിക്കുക.

വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ബിസിനസ് ഇൻവെസ്റ്റർ വിഭാഗത്തിലെ പ്രീമിയം ഇഖാമ സ്വന്തമാക്കാം. അതേ  സമയം കേഡറുകൾ, സാംസ്കാരിക, കായിക മേഖലകളിലെ പ്രതിഭകൾ, സ്പെഷ്യലിസ്റ്റുകൾ,  സാംസ്കാരിക, കായിക പ്രസ്ഥാനത്തിന്റെയും തുടർച്ചയായ വികസനത്തിന്റെയും ഭാഗമാകാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് കലാ-സാംസ്കാരിക പ്രതിഭകൾ അഥവാ “മൗഹിബ” വിഭാഗത്തിലുള്ള പ്രീമിയം ഇഖാമയാണ് ലഭിക്കുക.

തങ്ങളുടെ ബിസിനസുകൾ ആരംഭിക്കാനോ രാജ്യത്ത് വളർന്നുവരുന്ന കമ്പനികൾ വികസിപ്പിക്കാനോ ആഗ്രഹിക്കുന്ന നൂതനവും ക്രിയാത്മകവുമായ ആശയങ്ങളുള്ള സംരംഭകർക്കും പ്രോജക്റ്റുകളുടെ ഉടമകൾക്കും “സംരംഭകൻ” പ്രീമിയം ഇഖാമയാണ് അനുവദിക്കുക.

റിയൽ എസ്റ്റേറ്റ് ഉടമ എന്ന അഭിലാഷമായ സാമ്പത്തിക പരിവർത്തന യാത്രയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കും, വിശിഷ്‌ടമായ റെസിഡൻസിയും സ്ഥിരതയും നേടാൻ ആഗ്രഹിക്കുന്ന പ്രോപ്പർട്ടി ഉടമകൾക്കുമായാണ് വസ്തു ഉടമകൾക്കുള്ള പ്രീമിയം ഇഖാമ ലഭിക്കുക. ഉയർന്ന നിലവാരത്തിലുള്ള ജീവിത ശൈലിയും അത് നൽകുന്ന വിവിധ ആകർഷണങ്ങളും ആസ്വദിക്കുവാൻ ഈ ഇഖാമ ഉടമകൾക്ക് സാധിക്കും. കാരണം രാജ്യം ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നായി കണക്കാക്കപ്പെടുന്നത്.

സ്വകാര്യ മേഖലയുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും പ്രവർത്തനത്തെ വ്യതിരിക്തമായ പ്രീമിയം ഇഖാമകൾ വർദ്ധിപ്പിക്കുന്നു, കൂടാതെ സാമ്പത്തിക വികസന പ്രക്രിയയുടെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതം, വിശിഷ്‌ട താമസവും അതിന്റെ ഉൽപ്പന്നങ്ങളും ഇവയിൽ ഒന്നാണ്.

സർക്കാർ ഏജൻസികളിൽ നിന്നുള്ള പ്രിവിലേജ്ഡ് റെസിഡൻസ് സെന്ററിന്റെ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് അഞ്ച് പുതിയ പ്രീമിയം ഇഖാമകൾ പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ ഈ ഇഖാമകൾ നേടുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാണിജ്യ ബിസിനസിൽ ഏർപ്പെടാനുള്ള അനുമതിയാണ്.റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാനും സാധിക്കും. കൂടാതെ പ്രീമിയം ഇഖാമ ഉടമകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വർക്ക് പെർമിറ്റ് നേടാനുമാകും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!