വാഹനത്തിൻ്റെ കേടുപാട് മലയാളി ഡ്രൈവറുടെ തലയിൽ, ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി; ഹൗസ് ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ പ്രവാസി ഒടുവിൽ നാടണഞ്ഞു

റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്യവെ വാഹനത്തിനുണ്ടായ കേടുപാടിന്റെ ഉത്തരവാദിത്തം ചുമത്തപ്പെട്ട് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായ തൃശൂർ സ്വദേശിയെ നാട്ടിലെത്തിച്ചു. റിയാദിലെ എക്സിറ്റ് രണ്ടിലുള്ള സ്വദേശിയുടെ വീട്ടിൽ ഒന്നര വർഷം മുമ്പ് ഡ്രൈവർ ജോലിക്കെത്തിയതായിരുന്നു  തൃശൂർ രാമവർമപുരം സ്വദേശി ഹരി ഉത്തപ്പിള്ള. നാല് മാസം മുമ്പ് ഓട്ടത്തിനിടയിൽ വാഹനം വഴിയിൽ നിന്ന്‌ പോയതിനെ തുടർന്ന് വർക്‌ഷോപ്പിൽ കയറ്റുകയും, തകരാറായതിന്റെ ഉത്തരവാദി ഹരിയാണെന്നും, ആയതിനാൽ വാഹനത്തിന് ചിലവായ തുക ഹരിയിൽ നിന്നും ഈടാക്കുമെന്നും പറഞ്ഞ് സ്പോൺസർ ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല ഭക്ഷണം പോലും നൽകാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്തു.

ആദ്യ ഒരു വർഷം കൃത്യമായി ശമ്പളം നൽകിയതിനാൽ തന്നെ തുടർന്നും നൽകുമെന്ന പ്രതീക്ഷയിൽ ഓരോ മാസവും തള്ളി നീക്കി. നാട്ടിലെ പ്രാരാബ്ധം കാരണം വിവരം ആരെയും അറിയിച്ചില്ല. ഒരുമാസം കഴിഞ്ഞു ഭക്ഷണത്തിനും ബുദ്ധിമുട്ടായതിനെ തുടർന്ന് കേളി പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേളി പ്രവർത്തകർ ഭക്ഷണത്തിനുള്ള സൗകര്യം തരപ്പെടുത്തുകയും സ്പോൺസറുമായി സംസാരിക്കുകയും ചെയ്‌തു. വാഹനത്തിന് 9000 റിയാൽ ചിലവായെന്നും അത് ഹരി നൽകണമെന്നും സ്പോൺസർ പറഞ്ഞു.

തുടർന്ന് മൂന്നു മാസത്തെ കാത്തിരിപ്പിന് ശേഷം ലേബർ കോടതിയിൽ കേസ് ഫയൽ  ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിനായി കേളി പ്രവർത്തകർ സഹായം നൽകി. അതിനിടയിൽ ഒരിക്കൽ കൂടി സ്പോൺസറുമായി സംസാരിക്കുകയും, രണ്ടു ദിവസത്തിനുള്ളിൽ ടിക്കറ്റുമായി വന്നാൽ എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിക്കുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!