ഇനി ലഗേജില്ലാതെ എയർപോർട്ടിലേക്ക് പോകാം; വിമാന യാത്രക്കാരുടെ ലഗേജുകൾ താമസസ്ഥലത്ത് നിന്ന് സ്വീകരിക്കുന്ന സേവനം ആരംഭിച്ചു

സൗദിയിലെ വിമാനത്താവളങ്ങളിൽ “ട്രാവലർ വിത്തൗട്ട് ബാഗ്” സേവനം ആരംഭിച്ചതായി എയർപോർട്ട്സ് ഹോൾഡിംഗ് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് തങ്ങളുടെ വീടുകളിൽ നിന്ന് തന്നെ ലഗേജുകൾ അയക്കാനും യാത്ര നടപടികൾ പൂർത്തിയാക്കാനും സാധിക്കുന്ന സേവനമാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് പുതിയ സേവനം ലഭ്യമാകും.

സൗദിയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുക, വിഷൻ 2030 ന്റെ അഭിലാഷങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി യാത്രാനുഭവം മെച്ചപ്പെടുത്തുക, വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക, വാഹനങ്ങൾ കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തുക എന്നിവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ തന്നെ സേവനം വ്യാപമാക്കും.

പുതിയ സേവനത്തിൽ അംഗമായിട്ടുള്ള എയർലൈനുകളിലൊന്നിൽ ടിക്കറ്റെടുത്തവർക്കാണ് ഈ സേവനം ലഭിക്കുക. കൂടാതെ യാത്രയ്‌ക്ക് ആവശ്യമായ എല്ലാ രേഖകളും ലഗേജിനോടൊപ്പം സമർപ്പിക്കണം. ലഗേജുകളിൽ നിരോധിത ഉൽപ്പന്നങ്ങളും സാമഗ്രികളും ഉണ്ടാകാൻ പാടില്ല. എല്ലാ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സേവനം ഉപയോഗിക്കാം.

 

 

 

 

 

 

Share
error: Content is protected !!