ശൈത്യകാല ഓഫർ: അന്താരാഷ്ട്ര യാത്രകൾക്ക് വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

അന്താരാഷ്ട്ര യാത്രകൾക്ക് വീണ്ടും സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ശൈത്യകാല ഓഫറിൻ്റെ ഭാഗമായാണ് പുതിയ നിരക്കിളവ്. എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം ഇളവ് ലഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജനുവരി 9 (ഇന്ന്) ബുക്കിംഗ് അവസാനിക്കും. ഇന്ന് കൂടി ബുക്കിംഗ് പൂർത്തിയാക്കുന്ന ടിക്കറ്റുകൾക്ക് മാത്രമേ നിരക്കിളവ് ലഭിക്കുകയുള്ളൂ.

ജനുവരി 15 മുതൽ മാർച്ച് 27 വരെയുള്ള യാത്രക്കുള്ള ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും, റൗണ്ട് ട്രിപ്പ്, വണ്‍-വേ, മള്‍ട്ടിപ്പിള്‍ സിറ്റി യാത്രകൾക്കും ഇളവ് ലഭിക്കന്നതാണ്. ടിക്കറ്റുകൾ സൗദി എയര്‍ലൈന്‍സിൻ്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ബുക്ക് ചെയ്യാൻ അവസരമുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!