താമസസ്ഥലത്ത് വ്യാജ കണ്ണ് പരിശോധന കേന്ദ്രം കണ്ടെത്തി; പ്രവാസി അറസ്റ്റിൽ
സൗദിയിലെ മദീന മേഖലയിൽ വ്യാജ കണ്ണ് ചികിത്സാ കേന്ദ്രം കണ്ടെത്തി. സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ പൊതു ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജ ചികിത്സ കേന്ദ്രം കണ്ടെത്തിയത്. താമസ സ്ഥലത്ത് ലൈസൻസില്ലാതെയായിരുന്നു സ്ഥാനം പ്രവർത്തിച്ചിരുന്നത്. പരിശോധനക്കുപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തു. സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്ന അറബ് പൗരത്വമുള്ള ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
രോഗികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയായ നിയമലംഘനമാണ് ഇദ്ദേഹം നടത്തിയതെന്നും, ഇതിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് കനത്ത ശിക്ഷ നൽകാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി സിറ്റി ഹെൽത്ത് വിശദീകരിച്ചു.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ പിഴവുകൾ 937 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക