പണം വാങ്ങി അനാശാസ്യത്തിന് പ്രേരിപ്പിച്ചു; മനുഷ്യക്കടത്ത് കേസില്‍ അറബ് വനിത റിമാൻഡിൽ
ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ അറബ് വനിതയെ റിമാന്‍ഡ് ചെയ്തു. ജനുവരി 28ന് ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി പരിഗണിക്കും. അതിജീവിതയെ പ്രതി വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ബഹ്റൈന് പുറത്തും ബഹ്റൈനിലും അനാശാസ്യത്തിനായി എത്തിക്കുകയായിരുന്നു.
ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങിയ അറബ് വനിത അതിജീവിതയെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് അതിജീവിതയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചതോടെ ഇവരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക