ലോറി മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് മരണം. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ് മരിച്ചത്.

റിയാദിൽ നിന്ന് ദമ്മാമിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറി റിയാദ് നഗരത്തിനോട് ചേർന്നുള്ള ചെക്ക് പോയിൻ്റിന്  സമീപം മറിഞ്ഞായിരുന്നു അപകടം. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അജിത് മരിച്ചു. മോഹനൻ വാസുദേവൻ – ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ. മകൻ: മോഹനൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!