ഇന്ധന ചാര്‍ജ് കുറച്ചതായി ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്ക് ഇനി കുറയും
ദുബൈ: ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാന്‍ തീരുമാനമെടുത്തതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ഇന്‍ഡിഗോയുടെ ഈ തീരുമാനത്തെ തുടർന്ന് ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കും, കേരളത്തിലെ ചില ഭാഗങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കുറയും.
ഏവിയേഷൻ ടർബൈൻ ഫ്യൂവൽ വർധിച്ചതിനെത്തുടർന്ന് 2023 ഒക്ടോബറിലാണ് ഇന്ധന ചാർജ് ഏർപ്പെടുത്തിയത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെയാണ് ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിച്ചത്.
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില മാറിമറിയുന്നതിന് സാധ്യതയുള്ളതിനാൽ, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ 4 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക