അറബിക്കടലിൽ കപ്പൽ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ; കപ്പലില്‍ 15 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയത്.

കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയിൽ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എം.പി.എയും(മാരിടെെം പട്രോൾ എയർക്രാഫ്റ്റ്) വിന്യസിച്ചിട്ടുണ്ട്.

തട്ടിയെടുത്ത കപ്പലിനെ മറികടന്ന് വെള്ളിയാഴ്ച രാവിലെയോടെ പറന്ന വിമാനം ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി. കപ്പലിന്റെ നീക്കം എം.പി.എ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതി​ഗതികൾ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!