ഈ വർഷം വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരം പേർക്ക് സൗദി രാജാവിൻ്റെ അതിഥികളായി ഉംറ ചെയ്യാന്‍ അവസരം

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1000 പേര്‍ ഉംറ നിർവ്വഹിക്കാനെത്തും. പുതിയ ഉംറ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നായാണ് ആയിരത്തോളം പേർ സൌദി രാജാവിൻ്റെ അതിഥികളായി ഉംറക്കെത്തുക.

സൌദിയിൽ ഇസ്ലാമികകാര്യ മന്ത്രാലയം സാധാരണയായി നടപ്പിലാക്കിവരുന്ന കിങ് സല്‍മാന്‍ ഹജ്, ഉംറ പദ്ധതിയുടെ ഭാഗമായാണിത്. പൂര്‍ണമായും രാജാവിൻ്റെ ചെലവിലായിരിക്കും അതിഥികൾ ഉംറക്കെത്തുക.

വിശിഷ്ട വ്യക്തികള്‍, പ്രമുഖ പണ്ഡിതര്‍, മതനേതാക്കള്‍, യൂനിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, ഇസ്ലാമിക ലോകത്ത് സ്വാധീനമുള്ള പ്രമുഖ വ്യക്തികള്‍ അടക്കമുള്ളവര്‍ക്കാണ് രാജാവിന്റെ അതിഥികളായി ഉംറക്കെത്താൻ അവസരം നൽകുകയെന്ന് ഇസ്ലാമികകാര്യ മന്ത്രിയും പദ്ധതിയുടെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ആലും ഷെയ്ഖ് പറഞ്ഞു.

സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്‌ലാമിക ലോകത്തിന് നല്‍കുന്ന സേവനങ്ങള്‍ക്കും മുസ്ലിം സാഹോദര്യം ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം വളര്‍ത്തുന്നതിനും നല്‍കുന്ന പ്രതിബദ്ധതയക്കും ഇസ്ലാമികകാര്യ മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!