പുതുവർഷത്തെ വരവേറ്റ് ലോകം; 2024നെ ആദ്യം വരവേറ്റ് കിരിബാത്തിയും ന്യൂസിലാൻഡും, പുത്തൻ പ്രതീക്ഷകളോടെ ലോകമാകെ ആഘോഷരാവ് – വീഡിയോ
പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണു പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും 2024 പിറന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. ഇതോടെ ലോകത്തെ മറ്റിടങ്ങളിലും ആഘോഷം തുടങ്ങി. ന്യൂസീലൻഡിലെ ഓക്‌ലൻഡിലെയും വെല്ലിങ്ടനിലെയും പുതുവർഷ ആഘോഷം ലോകപ്രശസ്തമാണ്. സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷത്തെ വരേവൽക്കാനായി എത്തിയിരുന്നു.
#WATCH | #NewZealand's #Auckland welcomes the new year 2024 with fireworks
(📹ANI) pic.twitter.com/5rQJ2CUSfx
— Hindustan Times (@htTweets) December 31, 2023
BREAKING: New Zealand rings in New Year with fireworks display#NewZealand#HappyNewYear2024 pic.twitter.com/4EuPxYwfUZ
— Emeka Gift Official (@EmekaGift100) December 31, 2023
ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.
New Zealand's Auckland welcomes the new year 2024 with fireworks#HappyNewYear24 #Auckland #newzealand #NewYear pic.twitter.com/HhHVXkB2Kc
— JUST IN | World (@justinbroadcast) December 31, 2023
Happy New Year from my balcony in Auckland, the first major world city to welcome 2024! Here’s to a year that overflows with gorgeousness, love and good health. ❤️❤️🎇🎇🎆🎆🍾🍾🥂🥂🎉🎉🥳🥳 #newyear #newyear2024 #auckland #newzealand #fireworks #skytower #skytowerauckland pic.twitter.com/YaMSWT3Mpc
— Seamus Kearney (@seamuskearney_) December 31, 2023
പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക