കാറിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സൗദിയിൽ പ്രവാസി പിടിയിൽ

റിയാദ്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്ഷ്യൻ പൌരനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ യുവതിയെ പ്രതി ഉപദ്രവിക്കുന്നതിൻറെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യൽ അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

ഈജിപ്ഷ്യന് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് നിയമ വിദഗ്ധൻ മുഹമ്മദ് അൽവുഹൈബി പറഞ്ഞു. ലൈംഗിക അർഥങ്ങളോടെയുള്ള ഏതൊരു ആംഗ്യവും ലൈംഗിക പീഡനമായി പീഡന വിരുദ്ധ നിയമം നിർവചിക്കുന്നു. ലൈംഗിക ഉപദ്രവത്തിന് വിധേയായ യുവതിക്ക് 18 വയസ് തികഞ്ഞിട്ടില്ലെങ്കിൽ പ്രതിക്ക് അഞ്ചു വർഷം വരെ തടവും മൂന്നു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.

തൊഴിൽ സ്ഥലം, വിദ്യാഭ്യാസ സ്ഥാപനം, അഭയകേന്ദ്രം, പരിചരണ കേന്ദ്രം എന്നിവിടങ്ങളിൽ വെച്ചുള്ള പീഡനം, കുട്ടികൾക്കെതിരായ പീഡനം, വികലാംഗർക്കെതിരായ പീഡനം, അബോധാവസ്ഥയിലുള്ള പീഡനം, ഉറങ്ങിക്കിടക്കുമ്പോഴുള്ള പീഡനം, പ്രതിസന്ധികൾക്കോ പ്രകൃതി ദുരന്തങ്ങൾക്കോ അപകടങ്ങൾക്കോ ഇടയിലുള്ള പീഡനം, കുറ്റകൃത്യം ആവര്ത്തിക്കൽ, തങ്ങളുടെ അധികാരത്തിനു കീഴിലുള്ളവർക്കെതിരായ പീഡനം എന്നീ സാഹചര്യങ്ങളിൽ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും മൂന്നു ലക്ഷം റിയാൽ വരെ പിഴയുമാണ് പീഡന വിരുദ്ധ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!