അടിയന്തര സാഹചര്യങ്ങളിൽ പ്രിന്‍സിപ്പലിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാം: സൗദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അതാത് സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി.
ചില പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകും. സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിൽ തീരുമാനം എടുക്കേണ്ടത് പ്രൻസിപൽമാർ ആണ്. ആ സമയത്ത് മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കാത്തുനിൽക്കേണ്ടതില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.
എല്ലാ വിദ്യാർഥികൾക്കും പൊതുവായി ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനം എടുക്കാം. അതിന് മന്ത്രാലയത്തന്റെ അനുമതി തേടേണ്ടതില്ല. ഏതെങ്കിലും പ്രത്യേക സ്‌കൂളുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ ഡയറക്ടറുടെ അനുമതിയോടെ പ്രിൻസിപ്പലിന് തീരുമാനമെടുക്കാൻ നിയമം അനുമതി നൽകുന്നുണ്ട്. അപകടകരമായ പകർച്ച വ്യാധികൾ, റോഡുകലിൽ തടസ്സം, കാവാവസ്ഥയിലെ മാറ്റം തുടങ്ങിയയെല്ലാം വരുകയാണെങ്കിൽ സ്കൂളുകൾക്ക് അവധി നൽകാൻ സാധിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക