സൗദിയിൽ അപകടങ്ങൾ വർധിക്കുന്നു; കാരണങ്ങളും കണക്കുകളും പുറത്തുവിട്ട് പൊതുഗതാഗത അതോറിറ്റി

സൗദിയിൽ വർധിച്ച വാഹനപകടങ്ങളുടെ കാരണങ്ങൾ പുറത്ത് വിട്ട് പൊതുഗതാഗത അതോറിറ്റി. ഹൈവേ ട്രാക്കുകളിൽ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതൽ അപകടങ്ങൾക്ക് കാണമാകുന്നതായി റിപ്പോർട്ട് പറയുന്നു. 2022 ലെ റോഡപകടങ്ങളുടെ റിപ്പോർട്ടാണ് അതോറിറ്റി പുറത്തുവിട്ടത്.

ഹൈവേകളിൽ ട്രാക്കുകൾ മാറുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാതെ പെട്ടെന്ന് ട്രാക്കുകൾ മാറുന്നതാണ് അപകടത്തിന് പ്രധാനകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിൽ പെട്ടെന്ന് ട്രാക്ക് മാറിയത് മൂലം കഴിഞ്ഞ വർഷം 4,75,000 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ അപകട കാരണം. ഇതുവഴി 4,59,000 അപകടങ്ങളും പോയ വര്ഷം റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധതിരിക്കുന്ന മൊബൈൽ ഉപയോഗം പോലെയുള്ള കാരണങ്ങൾ കൊണ്ട് 1,94,000വും മറ്റു കാരണങ്ങൾ കൊണ്ട് 1,85,000 അപകടങ്ങളും റിപ്പോർട്ട് ചെയ്തതായും അതോറിറ്റി റിപ്പോർട്ട് പറയുന്നു. എന്നാൽ ഗുരുതര അപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് വലിയ കുറവ് രേഖപ്പെടുത്തി. ഇത്തരം അപകടങ്ങൾ 55 ശതമാനം തോതിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!