യൂടൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്യൂ…പണം സമ്പാദിക്കൂ..”, ഓൺലൈൻ രംഗത്ത് പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ
ഓൺലൈനിലൂടെയുള്ള തട്ടിപ്പ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർധിച്ചു വരുകയാണ്. ഒമാൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഇതിന്റെ ഭാഗമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വഞ്ചനാപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കും. അല്ലെങ്കിൽ വ്യാജ വെബ്സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ വാഗ്ദാനം ചെയ്തും. ഈ ലിങ്കിൽ എങ്ങാനും നമ്മൾ ക്ലിക്ക് ചെയ്താൽ പിന്നെ പണം പോകുന്ന രീതി അറിയില്ല. എന്നാൽ പുതിയ വഴി അങ്ങനെയല്ല. യൂട്യൂബ് ചാനൽ വഴി പുതിയ തട്ടിപ്പ് തുടങ്ങിയിട്ടുണ്ട്. സബ്സ്ക്രെെബ് ചെയ്യുകയും രണ്ട്- മൂന്ന് മിനിറ്റ് വിഡിയോ കാണാനും ആവശ്യപ്പെടും. ദിനേന 60 മുതൽ 300 റിയാൽവരെ സമ്പാദിക്കാം എന്നായിരിക്കും നൽകുന്ന വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ സ്വദേശികൾക്കും വിദേശികൾക്കും ലഭിച്ച സന്ദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
യൂടൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്യാൻ പറഞ്ഞ് തട്ടിപ്പ്.
മുന്നറിയിപ്പുമായി സൈബർ സുരക്ഷ മേഖലയിലുള്ളവർ
ഇത്തരത്തിലുള്ള തട്ടിപ്പ് പല തരത്തിൽ നടക്കുന്നുണ്ട്. ജാഗ്രത പാലിക്കണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. തുക കൈമാറ്റത്തിലൂടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടും. ഇത്തരത്തിലുള്ള വിവിരങ്ങൾ സംഘത്തിന് നൽകിയാൽ കെെവശം ഉള്ള പണം നഷ്ടപ്പെടും. തട്ടിപ്പ് സംഘത്തിന്റെ കൈവശം ബാങ്ക് വിവരങ്ങൾ എത്തിയാൽ ഇത് വലിയ അപകടം ആണ് ഉണ്ടാക്കുക. ഇത്തരത്തിലുള്ള പുതിയ തട്ടിപിപ് തടയാൻ വേണ്ടി സോഷ്യൽ മീഡിയ ഉപയോക്താക്കളെ ബോധവത്കരിക്കുകയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ബോധവത്കരണം ആണ് ഏറ്റവും വലിയ മാർഗം എന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. ഓൺലൈൻ ബാങ്കിങ് മേഖലയിൽ വലിയ തരത്തിലുള്ള തട്ടിപ്പാണ് നടക്കുന്നത്. ഒരോ ദിവസവും ബോധവത്കരണം ശക്തമാക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് നടക്കുന്നത്. ആദ്യ കാലത്ത് ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കെെവശപ്പെടുത്തുന്ന രീതിയായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ വലിയ തന്ത്രങ്ങൾ ആണ് കണ്ടുപിടിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക