മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി
മക്ക ജുനൂബിയ കെഎംസിസി നേതാവും ഹജ്ജ് സേവനരംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് (50) മക്കയിൽ നിര്യാതനായി. മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മക്കയിലെ താമസസ്ഥലത്ത് പ്രഭാത നമസ്കാരാനന്തരം ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണതിനെ തുടർന്ന് യൂനുസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
മക്ക കെഎംസിസിയുടെ പ്രവർത്തന രംഗത്തും വർഷങ്ങളായി ഹജ്ജ് സേവന രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു യൂനുസ്. മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ നഴ്സ് ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകൾ സഫയും മകൻ ആസിഫും മക്കയിൽ ഉണ്ട് .
മരണാനന്തര നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കൾ അറിയിച്ചു .
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക