വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: റിയാദിലെ വർക്ഷോപ്പിൽ ജോലി ചെയ്യുന്നതിന് ഇടയിൽ കുഴഞ്ഞുവീണ് മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ് ആണ് മരിച്ചത്. 55 വയസായിരുന്നു. റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. വാഹനങ്ങളുട ഓയിൽ മാറ്റുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. ഇതിൻ്റെ ഇടയിൽ ആണ് കുഴഞ്ഞു വീണ് മരിക്കുന്നത്. ഹൃദയാഘാതം ആണ് മരണത്തിന്റെ കാരണം എന്നാണ് റിപ്പോർട്ട്.
മൃതദേഹം സമീപത്തെ റഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 33 വർഷമായി റിയാദിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക