പ്രവാസി മലയാളി ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ഒമാനിൽ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് ആണ് മരിച്ചത്. 38 വയസായിരുന്നു. മസ്കറ്റിലെ മിസ്ഫയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ധനേഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഗൾഫാർ കമ്പനിയിൽ ജീവനക്കാരൻ ആണ്. റെഡിമിക്സ് വിഭാഗത്തിൽ ആണ് ധനേഷ് ജോലി ചെയ്യുന്നത്. പിതാവ്: മാധവൻ. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്.സഹോദരങ്ങൾ: ദിവ്യ, ധന്യ.