എയർ ഇന്ത്യയിൽ വീണ്ടും പുതിയ മാറ്റങ്ങൾ ; 60 വര്‍ഷത്തിന് ശേഷം ജീവനക്കാരുടെ ലുക്ക് മാറ്റി എയർ ഇന്ത്യ – വീഡിയോ

ജീവനക്കാരെ പുതിയ ലുക്കിൽ അവതരിപ്പിച്ച് എയർ ഇന്ത്യ. 60 വര്‍ഷത്തിന് ശേഷമാണ് പുതിയ ലുക്ക് എയർ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. പൈലറ്റുമാരുടേയും ക്യാബിന്‍ ക്രൂവിന്റേയും യൂണിഫോമാണ്  പരിഷ്കരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ലോഗോയില്‍ മാറ്റം വരുത്തിയ ശേഷമാണ്  യൂണിഫോമിൽ മറ്റൊരു മാറ്റവുമായി എയർ ഇന്ത്യ എത്തിയിരിക്കുന്നത്.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമാണ് എയർ ഇന്ത്യയിൽ ഒരോ മാറ്റങ്ങൾ എത്തിയിരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ജീവനക്കാരുടെ പുതിയ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. മോഡേൺ രീതിയിൽ ആണ് ഇപ്പോഴത്തെ യുണിഫോം തയ്യാറാക്കിയിരിക്കുന്നത്. റെഡി ടു വെയര്‍ ഓംബ്രെ സാരിയാണ് ക്യാബിന്‍ ക്രൂ അംഗങ്ങളായ സ്ത്രീകൾ ഇനി മുതൽ ധരിക്കുക. ബങ്ഗാലെയാണ് ക്യാബിന്‍ ക്രൂവിലെ പുരുഷന്മാരുടെ വേഷം വരുന്നത്. കറുത്ത നിറത്തിലെ സ്യൂട്ടുകളാണ് പുരുഷന്മാരുടെ വേഷം. ഈസ്റ്റ് മീറ്റ്സ് വെസ്റ്റ് ലുക്ക് കൊണ്ടുവരുന്നതിനാണ് ഇത്തരത്തിലൊരു മാറ്റം വന്നിരിക്കുന്നത്.

 

പർപ്പിൾ- ബര്‍ഗണ്ടി നിറങ്ങളാണ് ഓംബ്രെ സാരികളുടെ നിറം സീനിയര്‍ വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ആണ് ഈ നിറത്തിലുള്ള സാരികൾ ധരിക്കുക. ചുവപ്പ്–പര്‍പ്പിള്‍ നിറത്തിലെ ഓംബ്രെ സാരികളാണ് ജൂനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ധരിക്കുക. എയര്‍ബസ് എ350ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്കും അണിയുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയാണ് യൂണിഫോമിലുള്ളത്.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വലിയ തരത്തിലുള്ള പരിശ്കാരങ്ങൾ ആണ് വരുന്നത്. ‘ദ വിസ്ത’ എന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ. കറുപ്പ്, ചുവപ്പ്, കടും പർപ്പിൾ എന്നിവക്കൊപ്പം സ്വര്‍ണ നിറവും ചേർന്നാണ് പുതിയ ലോഗോ വരുന്നത്. ഡിസംബറോടെ പുത്തന്‍ എയര്‍ബസ് ഇന്ത്യയിലെത്തും അപ്പോഴേക്കും അടിമുടിമാറുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ ആണ് എയർ ഇന്ത്യ കൊണ്ടു വരുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!