അടുക്കള ജോലി പങ്കുവെക്കുന്നതിലെ തർക്കം; ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ എതോപ്യൻ യുവതിക്ക് വധശിക്ഷ

കുവൈത്തിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച്  കോടതി. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ ആദ്യ ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊന്ന‌ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക് ഏരിയയിലെ തന്റെ വീട്ടിൽ  വെച്ച് കൊലപാതകം നടന്നതായി വീട്ടുടമസ്ഥനായ കുവൈത്തി പൗരനാണ് അധികൃതരെ വിവരം അറിയിച്ചത്.

വിശുദ്ധ റമദാൻ മാസത്തിൽ എത്യോപ്യൻ യുവതി തന്റെ ഇന്ത്യൻ സഹപ്രവർത്തകനെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് അന്വേഷണ സംഘങ്ങളും ഫോറൻസിക് വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!