സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു; രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ
സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം അബ്ദുൽ മജീദ് (44) ആണ് മരിച്ചത്. ജിസാനിലെ ദര്‍ബിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മജീദ് വർഷങ്ങളായി ഇവിടെ ശീഷ കട നടത്തിവരികയായിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിൽ പോയ അബ്ദുൽ മജീദ് സെപ്തംബർ 9 നാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
പിടിയിലായ ബ്ലംഗ്ലാദേശ് സ്വദേശികളുമായുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. 15 വർഷമായി അബ്‌ദുൽ മജീദ് സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. മജീദിന്റെ സഹോദരങ്ങളും സൗദിയിൽ തന്നെയാണ് ഉള്ളത്.
മൃതദേഹം ദർബ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക