വിനോദയാത്ര സംഘം സഞ്ചരിച്ച വാഹനം ചുരത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞു; 4 മലയാളികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം – വീഡിയോ

ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കാണു പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

ചിറ്റൂർ വടക്കേക്കാട് സ്വദേശികളാണ് മരിച്ചത്. നവംബർ 28ന് ട്രൈയിൻ മാർഗ്ഗം അയൽവാസികളായ 7 പേരാണ് കാശ്മീരിലേക്ക് വിനോദയാത്ര പോയത്. ഇവരിൽ 4 പേരാണ് മരിച്ചത്.

 

 

 

ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകരുകയായിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!