പകർച്ചവ്യാധികളുടെ വ്യാപനം: ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി ആരോഗ്യ വിഭാഗം

വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി പൊതു ആരോഗ്യ വിഭാഗം (വിഖായ) യാത്ര മുന്നറിയിപ്പുകളും പ്രതിരോധ മാർഗ്ഗങ്ങളും പുറത്തിറക്കി. ഓരോ രാജ്യങ്ങളിലേയും പകർച്ചവ്യാധികളുടെ തോതും, ആരോഗ്യ സേവനങ്ങളുടെ നിലവാരവും കണക്കിലെടുത്ത് രാജ്യങ്ങളെ മഞ്ഞ, ചുവപ്പ് എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് മുന്നറിയിപ്പുകൾ പുറത്തിറക്കിയിട്ടുള്ളത്. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 25 രാജ്യങ്ങളിലേക്ക് അത്യാവശ്യ സന്ദർഭങ്ങളലില്ലാതെ യാത്ര ചെയ്യരുതെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശിച്ചു.

ഇന്ത്യക്ക് പുറമെ തായ്‌ലൻഡ്, എൽ സാൽവഡോർ, ഹോണ്ടുറാസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, എത്യോപ്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമാല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് മഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കോളറ, ഡെങ്കിപ്പനി, നിപ്പ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ വർഗ്ഗീകരണത്തിൽ പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ സജീവമായ രോഗങ്ങളെന്നും, ഇവിടങ്ങളിൽ പോളിയോ, മലേറിയ, കൊവിഡ് 19, ക്ഷയം, എന്നിവയാണ് പതിവായി നിരീക്ഷിക്കുന്ന രോഗങ്ങളെന്നും അതോറിറ്റി വിശദീകരിച്ചു.

അതേ സമയം ജാ​പ്പ​നീ​സ് എ​ൻ​സെ​ഫ​ലൈ​റ്റി​സ്, മ​ലേ​റി​യ, സി​ക്ക പ​നി, ലീ​ഷ്മ നി​യാ​സി​സ്, കോ​ള​റ, ഡെ​ങ്കി​പ്പ​നി എന്നിവയുടെ അതീവ വ്യാപനം കാരണം സിംബാബ്‌വെയെ ചുവപ്പ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർ രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു. കൂടാതെ രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കൾ സ്പർശിക്കുകയോ, അവരുമായി ഭക്ഷണമോ പാത്രങ്ങളോ കപ്പുകളോ മറ്റു സാധനങ്ങളോ പങ്കിടരുത്. പകർച്ചവ്യാധികൾ പകരാതിരിക്കാനാവശ്യമായ എല്ലാ പ്രതിരോധ നടപടികളും മാർഗ്ഗങ്ങളും സ്വീകരിക്കണമെന്നും അതോറിറ്റി യാത്രക്കാരോടാവശ്യപ്പെട്ടു.

എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ല. ഒരു മുന്നറിയിപ്പ് മാത്രമാണിത്. അതിനാൽ പ്രവാസികൾക്ക് അവധിക്ക് പോകുന്നതിനോ തിരിച്ച് വരുന്നതിനോ ഏതെങ്കിലും വിധത്തിലുള്ള വിലക്കോ നിയന്ത്രണങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം യാത്ര ചെയ്യുന്നവർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!