റോഡുകളുടെ തകരാറുകൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തും, അടയാളങ്ങൾ പതിക്കും; ഗൾഫിൽ ആദ്യമായി നൂത മൊബൈല്‍ സാങ്കേതിക സംവിധാനവുമായി സൗദി
രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമാകുകയാണ് സൗദി അറേബ്യ.
റോഡ്‌സ് ജനറല്‍ അതോറിറ്റിയാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ മികവുറ്റ നിലയില്‍ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡില്‍ ആവശ്യമായ ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയര്‍ന്ന റെസല്യൂഷനിലുള്ള കാമറ വഴിയാണ് റോഡ് പരിശോധിക്കുക.
ലൊക്കേഷന്‍ നിര്‍ണയത്തിനായി ഉപകരണത്തില്‍ ജി.പി.എസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. റോഡില്‍ ആവശ്യമായ അടയാളങ്ങള്‍ ഇങ്ങനെ പതിക്കാന ചെയ്യും. റോഡ് അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറക്കുകയും ചെയ്യും.
അറ്റകുറ്റപ്പണികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും റോഡ് അടയാളങ്ങള്‍ പുതുക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ റോഡുകളുടെയും ഗുണനിലവാരം, സുരക്ഷ, ഗതാഗത സാന്ദ്രത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും റോഡ്‌സ് അതോറിറ്റി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക