ഫിലിപ്പൈന്‍സില്‍ അതിശക്തമായ ഭൂകമ്പം, 7.5 തീവ്രത, ഫിലിപ്പൈന്‍സിലും, ജപ്പാനിലും സുനാമി മുന്നറിയിപ്പ് – വീഡിയോ

മനില: ഫിലിപ്പൈന്‍സില്‍ അതിശക്തമായ ഭൂകമ്പം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോ ആണ്. അതേസമയം സുനാമി മുന്നറിയിപ്പും ഫിലിപ്പൈന്‍ സെയ്‌സ്‌മോളജി ഏജന്‍സി പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സിലും, ജപ്പാനിലും സുനാമിയുണ്ടാവാമെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധ രാത്രിയോടെ സുനാമിയുണ്ടാവാമെന്നും മണിക്കൂറുകളോളം ഇവ നാശം വിതയ്ക്കുമെന്നുമാണ് ഫിലിപ്പൈന്‍ ഏജന്‍സി പറയുന്നത്.

 

 

 

 

ജാപ്പനീസ് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്‌കെ ജപ്പാനിലും സുനാമിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനിലെ പശ്ചിമ തീരത്താണ് സുനാമിയടിക്കുകയെന്നാണ് മുന്നറിയിപ്പ്. ജാപ്പനീസ് സമയം ഒന്നരയോടെ ഭൂകമ്പമുണ്ടാകുമെന്ന് എന്‍എച്ച്‌കെ പറയുന്നു. യുഎസ് ജിയോഗ്രാഫിക് സര്‍വേ ഭൂകമ്പത്തിന്റെ തീവ്രത 7.6 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസവും 6.7 തീവ്രതയില്‍ ഭൂകമ്പം ഫിലിപ്പൈന്‍സില്‍ ഉണ്ടായിരുന്നു.

 

 

 

 

എട്ട് പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. ദക്ഷിണ കൊട്ടാബാറ്റോയിലെ സരംഗനിയിലാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി പേര്‍ ഭയന്ന് ഓടിയതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. അന്‍പതോളം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞത്.

 

 

ഫിലിപ്പൈന്‍സില്‍ ഭൂകമ്പങ്ങള്‍ നിരന്തരം സംഭവിക്കുന്നതാണ്. പസഫിക്കിലെ റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് ഈ രാജ്യമുള്ളത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം ലോകത്തെ തന്നെ ഏറ്റവും വലിയ സജീവ ഭൂകമ്പ മേഖലയാണിത്. ഈ മേഖലയില്‍ സജീവ അഗ്നിപര്‍വതങ്ങള്‍ ഉള്ളതിനാല്‍ ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!