മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. ദുബായ് ദെയ്റയിലെ മത്സ്യ മാർക്കറ്റിലാണ് ഹിലാൽ ജോലി ചെയ്തിരുന്നത്. ഇന്നലെ രാവിലെയായിരുന്നു മരണം.

വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ് ഹിലാൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത് . ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയാണ് ആവശ്യമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പറുകൾ ശരിയായാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!