ജിദ്ദ സാംസ്‌കാരിക വിദ്യഭ്യാസ മേഖലയിലേക്ക് ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയുടെ കാൽവെപ്പ്
ജിദ്ദയിലെ പ്രവാസി സമൂഹത്തിന് കലാ വിദ്യാലയം എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന്റെ നാളുകൾ വിദൂരമല്ല. 2024 പുതുവത്സരത്തിൽ ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയിലൂടെ ഈ ദൗത്യം പൂർണതയിൽ എത്തും. അതിന് മുന്നോടിയായി ജിദ്ദയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സിനി ആർട്ടിസ്റ്റും അക്കാഡമിയിൽ നൃത്താദ്ധ്യാപികയായി എത്തുന്ന മിസ്സ് ഇനിയയെ ഉൾപ്പെടുത്തി ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമി സംഘടിപ്പിച്ച കുടുംബ സദസ്സ് ജിദ്ദ സമൂഹത്തിന് വളരെയേറെ ഇമ്പമേറിയതായിരുന്നു. ജിദ്ദയിലെ നാനാ തുറയിലുള്ള വ്യക്തിത്വങ്ങളും കുടുംബങ്ങളും, മാധ്യമ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.
ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയുടെ വിശാലമായ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ടവർ വിശദമായി ചടങ്ങിൽ പ്രതിപാദിച്ചു. കലാ സാംസ്കാരിക വികസനം എന്ന വിശാലമായ ഉദ്ദേശത്തോടൊപ്പം ഉന്നത പഠനത്തിനും എൻട്രൻസ് പരീക്ഷകൾക്കും ഉതകുന്ന രീതിയിലുള്ള പരിശീലന ക്ലാസുകൾകൂടി അക്കാഡമിയുടെ ഭാവി പരിപാടിയായി വിശദീകരിച്ചുകൊണ്ട് ഉത്തരവാദിത്വപ്പെട്ടവർ സദസ്സുമായി പങ്കിട്ടു.
വ്യത്യസ്ഥതയാർന്ന നൃത്ത സംവിധാനത്തിലൂടെ ജിദ്ദ സാംസ്‌കാരിക സദസ്സുകൾക്ക് ഏറെ സുപരിചിതനായ അൻഷിഫ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള അക്കാഡമി, സിനിമ രംഗത്തും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തരും പ്രഗത്ഭരുമായ പാരീസ് ലക്ഷ്മി, ഇനിയ, പുഷ്പ സുരേഷ് തുടങ്ങിയ നൃത്താധ്യാപകർ, ജയരാജ് വാര്യർ നേതൃത്വം നൽകുന്ന അഭിനയ കളരി, ചിത്ര രചന, ഗിന്നസ് ആമിന ബിജു നേതൃത്വം നൽകുന്ന കാലിഗ്രാഫി, ജിദ്ദയിൽ സംഗീതോപകരണ അധ്യാപന രംഗത്ത് ഏറെ ശിഷ്യഗണങ്ങളുള്ള ഗഫാർ കലാഭവൻ എന്നിവരടങ്ങുന്ന അധ്യാപക വൃന്ദത്തിൽ സദസ്സ് പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.
പരിപൂർണ സംരക്ഷണം, ഗുണമേന്മയുള്ള അദ്ധ്യാപനം, ഭാവി വാഗ്ദാനങ്ങളായി വാർത്തെടുക്കൽ ഇതിൽ യാതൊരു വിട്ടുവീഴ്ചക്കും ഗുഡ്ഹോപ്പ് ഇടം നൽകില്ലെന്ന് ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയിടെ പ്രതിനിധികളായ അൻഷിഫ് അബൂബക്കറും സുഹൈറും സദസ്സിന് ഉറപ്പ് നൽകി.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ മുസാഫർ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾമാരായ ശ്രീ നൗഫൽ പാലക്കൊത്തു (ഡൽഹി പബ്ലിക് സ്കൂൾ – ഡി പി എസ്), ശ്രീ സുനിൽ (അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ), ശ്രി ഷഫീഖ് (നോവൽ ഇന്റർനാഷനൽ സ്കൂൾ) തുടങ്ങിയവർ ചടങ്ങിന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.
ജിദ്ദയിലെ ബഹുമാന്യ പത്രപ്രവർത്തകൺ മുസാഫിർ ഏലംകുളത്ത്, ഇന്ത്യൻ മീഡിയ ഫോറത്തിന് വേണ്ടി പ്രസിഡന്റ് സാദിക്കലി തുവൂർ, അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ പെൺകുട്ടികളുടെ വിഭാഗം മേധാവി സ്മിത സുനിൽ, അധ്യാപികമാരായിട്ടുള്ള ശ്രീമതി യമുന വേണു, ജയശ്രീ പ്രതാപൻ, യൂണിവേഴ്സിറ്റി അധ്യാപിക ഷമി ഷബീർ, ആരോഗ്യ രംഗത്തുനിന്നും ഡോ വിനീത പിള്ള, ഡോ ഇന്ദു ചന്ദ്ര, ടിറ്റോ മീരാൻ, സുശീല ജോസഫ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നഴ്‌സുമാരുടെ കൂട്ടായ്മയായിട്ടുള്ള മിത്രാസ് പ്രസിഡന്റ് ശ്രീമതി സബീന, സംസ്ഥാന മലയാള മിഷനുവേണ്ടി സൗദി ചാപ്റ്റർ അംഗം റഫീഖ് പത്തനാപുരം, സാമ്പത്തിക വിദഗ്ദ്ധരായിട്ടുള്ള പ്രമുഖ ഓഡിറ്റർ കൃഷ്ണ മൂർത്തി, റിയാസ് കള്ളിയത്ത്, ജിദ്ധ അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് ഷംസുദ്ദിൻ, സൗദി കലാസംഘം പ്രതിനിധിയായി ഹസ്സൻ കൊണ്ടോട്ടി വിദ്യാർത്ഥികളെ പ്രധിനിധീകരിച് ലക്ഷ്മി ഉദയ്, അൽഹാൻ തുടങ്ങി ഒട്ടേറെപേർ ചടങ്ങിനും സ്ഥാപനത്തിനും ആശംസകൾ അർപ്പിച്ചും അതോടൊപ്പം സംരംഭത്തിന് പരിപൂർണ പിന്തുണ വാഗ്‌ദാനം ചെയ്തും സംസാരിച്ചു.
തുടന്ന് മിസ്സ് ഇനിയ സദസ്സുമായി സംവദിച്ചു, സദസ്സിൽ നിന്നും ഉയർന്ന വിലപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇനിയ മറുപടി നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
Beta feature