37 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി – വീഡിയോ

ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തറിൻ്റെ ദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസ വെടിനിർത്തലിന്റെ കാലാവധി ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് ഇസ്രായേലും ഹമാസുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടുദിവസത്തേക്ക് കൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ ധാരണയായതെന്ന് അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽ കൂടുതൽ ദീർഘിപ്പിക്കുന്നതിന കുറിച്ചുള്ള ചർച്ചകൾ സജീവമായി നടന്ന് വരികയായിരുന്നു. ഖത്തറും ഈജിപ്തും അമേരിക്കയും ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകളും നടത്തിവരികയായിരുന്നു. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന നിലപാടിലായിരുന്നു​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അതിനിടെ ഇസ്രായേൽ തടവിൽ കഴിയുന്ന കൂടുതൽ ഫലസ്തീൻ കാരെ വിട്ടയാക്കാനുളള  പട്ടിക ഹമാസിൽ നിന്ന് ലഭിച്ചതായി ഇസ്രായേൽ പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലെ മധ്യസ്ഥ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ഹമാസും വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ വെടിനിർത്തലിനിടെ 200ലേറെ പേർ ഇരുവശത്തുമായി മോചിതരായിരുന്നു. ആദ്യ മൂന്നു ദിവസം 39 ഇസ്രായേലികളും 19 വിദേശികളും 117 ഫലസ്തീനി തടവുകാരുമാണ് വിട്ടയക്കപ്പെട്ടത്. അവസാന ദിവസവും തങ്ങൾ മോചിപ്പിക്കുന്ന 11 പേരുടെ പട്ടിക ഹമാസ് കൈമാറിയിരുന്നു.  വെടിനിർത്തൽ കൂടുതൽ ദിവസത്തേക്ക് നീട്ടിയത് കൂടുതൽ ബന്ദികളുടെ മോചനത്തിന് വഴിയൊരുക്കും.

അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 37 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്തി. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ജനിച്ച കുഞ്ഞിനെയാണ് ഇസ്രായേൽ ബോംബിട്ട വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയത്

 

 

 

 

 

Share
error: Content is protected !!