തൊഴില്‍ നിയമലംഘനത്തിന് നിരവധി പ്രവാസികള്‍ അറസ്റ്റിലായി
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ നിരവധി പ്രവാസികള്‍ പിടിയിലായി. മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിയമലംഘകരായ 25 പ്രവാസികളെ അറസ്റ്റ് ചെയ്തതതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന.
തൊഴില്‍ നിയമങ്ങള്‍ക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന പരിശോധനാ കാംപയിന് സംഘടിപ്പിച്ചത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ ഖുറയ്യാത്ത്, അമീറാത്ത് വിലായത്തുകളില്‍ പ്രവാസി തൊഴിലാളികള്‍ നടത്തുന്ന അനധികൃത കച്ചവട കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.
തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക