പെട്രോൾ പമ്പ് ജീവനക്കാരൻ്റെ കണ്ണിൽ മുളക് പൊടി വിതറി, ഉടുമുണ്ടഴിച്ച് തലമൂടിക്കെട്ടി മോഷണം നടത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ – വീഡിയോ

കോഴിക്കോട്: ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷ്ടാക്കളായിരുന്നു എന്നായിരുന്നു നേരത്തെ പൊലീസ് നിഗമനം.

പ്രതികൾ എത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിലായിരുന്നു എന്നതായിരുന്നു ഇത്തരമൊരു സംശയത്തിനു കാരണം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. നാല് പേരാണ് സംഘത്തിലെന്നും ഒരാൾ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, പ്രതികളിൽ ഒരാൾക്ക് 18 വയസ് തികഞ്ഞിട്ടുണ്ടോ എന്നതിൽ പൊലീസിന് സംശയമുണ്ട്. ഈ മാസം 17ന് അർധരാത്രി രണ്ടോടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

വളരെ ആസത്രിതമായിട്ടായിരുന്നു മോഷ്ടാക്കളുടെ നീക്കം. മോഷണ സമയത്ത് പെട്രോൾ പമ്പിൽ മറ്റു വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാൾ കുറച്ച് അപ്പുറത്തുള്ള മറ്റൊരു മെഷീനടുത്തായി ഇരിക്കുകയായിരുന്നു. തല മേശയിലേക്ക് വെച്ച് പാതിമയക്കത്തിലായിരുന്നു ഇയാൾ.

എന്നാൽ മോഷണത്തിനരായ ജീവനക്കാരൻ്റെ പിറക് വശത്തുകൂടയാണ് മോഷ്ടക്കാളെത്തിയത്. ബഹളം കേട്ട് ഉറങ്ങുന്ന ജീവനക്കാരൻ രക്ഷപ്പെടുത്താനായി വരികയായണെങ്കൽ നേരിടാനെന്നവണ്ണം മോഷ്ടാക്കളിലൊരാൾ അയാളുടെ അടുത്തേക്ക് നീങ്ങുകയും, പിടിച്ച് പറി ആരംഭിച്ചപ്പോൾ തിരിച്ചെത്തുകയും ചെയ്തു.

കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം കെട്ടിയാണ് കീഴ്‌പ്പെടുത്തിയത്.  മോഷണശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പതിനായിരത്തോളം രൂപ നഷ്ടമായെന്നായിരുന്നു പരാതി.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യം കാണാം..

 

View this post on Instagram

 

A post shared by News Desk (@malayalamdeskmail)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!