പത്തു വയസ്സുകാരൻ മൊബൈല്‍ ഇയർ ബഡ് വിഴുങ്ങി; ലാപ്രോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

മക്കയിൽ പത്തു വയസ്സുകാരൻ മൊബൈല്‍ ഇയർ ബഡ് വിഴുങ്ങി. അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ലാപ്രോസ്‌കോപ്പി വഴി ഇയർ ബഡ് പുറത്തെടുത്തു. മാതാവിനോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് നല്‍കാത്ത വാശിക്ക് കുട്ടി ഇയർ ബഡ് എടുത്ത് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു.

ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തി എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച്  കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ഇയർ ബഡ് പുറത്തെടുത്തു. റെക്കോഡ് വേഗത്തിൽ ഇയർ ബഡ് പുറത്തെടുത്തതായും കുട്ടി പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!