മത്സ്യബന്ധനതുറമുഖത്തു വൻ തീപിടിത്തം; 40 ബോട്ടുകൾ കത്തിനശിച്ചു – വിഡിയോ

വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വൻ തീപിടിത്തം. 40 ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണു തീപിടിത്തമുണ്ടായത്. 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ. ബോട്ടിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ വലിയ ആശങ്കയുണ്ടായി. ഒരു ബോട്ടിലുണ്ടായ തീപിടിത്തം മറ്റു നിർത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തിൽ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എങ്കിലും തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിനു പിന്നിൽ ചില സാമൂഹ്യവിരുദ്ധരുടെ ഇടപെടലാണോയെന്ന സംശയം മത്സ്യത്തൊഴിലാളികൾക്കുണ്ട്. തീപിടിത്തത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  ദിവസങ്ങൾക്കുമുമ്പ് ആന്ധ്രാപ്രദേശിലെ നിസാംപട്ടണം തുറമുഖത്ത് ഒരു ബോട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്കു പരുക്കുപറ്റിയിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!