പെട്രോൾ പമ്പ് ജീവനക്കാരൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു, ഉടുമുണ്ട് കൊണ്ട് മുഖം കെട്ടി കവർച്ച – വിഡിയോ

കോഴിക്കോട് ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കവർച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്.

വളരെ ആസത്രിതമായിട്ടായിരുന്നു മോഷ്ടാക്കളുടെ പ്രവർത്തനം. മോഷണ സമയത്ത് പെട്രോൾ പമ്പിൽ മറ്റു വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാൾ കുറച്ച് അപ്പുറത്തുള്ള മറ്റൊരു മെഷീനടുത്തായി ഇരിക്കുകയായിരുന്നു. തല മേശയിലേക്ക് വെച്ച് പാതിമയക്കത്തിലായിരുന്നു ഇയാൾ.

എന്നാൽ മോഷണത്തിനരായ ജീവനക്കാരൻ്റെ പിറക് വശത്തുകൂടയാണ് മോഷ്ടക്കാളെത്തിയത്. ബഹളം കേട്ട് ഉറങ്ങുന്ന ജീവനക്കാരൻ രക്ഷപ്പെടുത്താനായി വരികയായണെങ്കൽ നേരിടാനെന്നവണ്ണം മോഷ്ടാക്കളിലൊരാൾ അയാളുടെ അടുത്തേക്ക് നീങ്ങുകയും, പിടിച്ച് പറി ആരംഭിച്ചപ്പോൾ തിരിച്ചെത്തുകയും ചെയ്തു.

കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം കെട്ടിയാണ് കീഴ്‌പ്പെടുത്തിയത്.  മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി.

കവര്‍ച്ച നടത്തുന്നതിന്റെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

View this post on Instagram

 

A post shared by News Desk (@malayalamdeskmail)

Share
error: Content is protected !!