മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പാസഞ്ചർ ഹൈഡ്രജൻ ട്രെയിൻ സൗദിയിൽ പരീക്ഷണയോട്ടം ആരംഭിച്ചു – വീഡിയോ

മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ആദ്യത്തെ പാസഞ്ചർ ഹൈഡ്രജൻ ട്രെയിൻ സൗദി അറേബ്യയിലെ റിയാദിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. സുസ്ഥിര ഗതാഗതത്തിൽ ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് സൌദി ഇതിലൂടെ. പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സൂചന.

2022 സെപ്റ്റംബറിൽ, സൗദി അറേബ്യൻ റെയിൽവേ കമ്പനിയും, ഫ്രഞ്ച് റെയിൽ ഗതാഗത ഭീമനായ അൽസ്റ്റോമുമായി ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഗതാഗതം ആരംഭിക്കാനുള്ള നീക്കമാരംഭിച്ചത്.

ഈ ട്രെയിനുകൾ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആദ്യത്തേതാണെന്ന് സൗദി അറേബ്യ റെയിൽവേ കമ്പനി വ്യക്തമാക്കി. സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണിതെന്നും കമ്പനി കൂട്ടിച്ചേർത്തു.

 

 

ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്റെ ഫലമാണ് ഈ നടപടിയെന്ന് ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിൻ നാസർ അൽ-ജാസർ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകളാൽ നയിക്കപ്പെടുന്ന കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനമായി SAR ന്റെ തുടർന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!