ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; ഐ.ഡി.സി പ്രാര്‍ത്ഥനാ സംഗമം നടത്തി

ജിദ്ദ: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇസ്ലാമിക് ദഅവ കൗൺസിൽ (ഐ.ഡി.സി) പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു. സ്വന്തം നിലനിൽപ്പിന് വേണ്ടി പൊരുതുന്ന പലസ്തീൻ ജനതക്ക് നമ്മുക്ക് കഴിയുന്നത് മനമുരുകിയുള്ള പ്രാർത്ഥനയാണെന്നും, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയവും സ്ഥലവും നാം ഇതിനായി ഉപയോഗിക്കണമെന്നും ഫലസ്തീന്‍ പ്രശ്നത്തില്‍ ലോക രാജ്യങ്ങള്‍ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഐ.ഡി.സി അമീർ ഹുസൈൻ ബാഖവി പറഞ്ഞു.

പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലചെയ്യപ്പെടുന്നതും വെള്ളവും ഭക്ഷണവും മരുന്നും വരെ നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കപ്പെടാൻ കഴിയുന്നതുമല്ല. ജനിച്ചുവളര്‍ന്ന നാടിനുവേണ്ടി പലസ്തീനികള്‍ നടത്തുന്ന പോരാട്ടത്തെ തീവ്രവാദമായി ചിത്രീകരിക്കുന്നത് അനുചിത്തമാണെന്നും അഭിപ്രായപ്പെട്ടു. അമീർ ഹുസ്സൈൻ ബാഖവി പൊന്നാട് പ്രാര്‍ത്ഥനക്ക് നേത്രത്വം നൽകി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!