മലപ്പുറം വെന്നിയൂരിൽ വൻതീപിടുത്തം; 4 തൊഴിലാളികൾ രണ്ടാം നിലയിൽ നിന്ന് ചാടി; ഒരാളുടെ നില ഗുരുതരം
മലപ്പുറം വെന്നിയൂരിൽ ഇരുനില കെട്ടിടത്തിൽ വൻതീപിടുത്തം. ഇവിടെയുള്ള പെയിന്റ് കടയിൽ നിന്നാണ് തീപിടിച്ചതെന്നാണ് വിവരം. രണ്ടാം നിലയിൽ കുടുങ്ങിപ്പോയ 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി പരുക്കുകളോടെ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം.
തീ പിടുത്തത്തിൽ വെന്നിയൂരിൽ ദേശീയ പാതയോരത്തെ എബിസി പെയ്ന്റ് കട പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രണ്ടാം നിലയിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു. ഇതിനിടെ തീപ്പൊരി പാറിയാണ് തീ പടർന്നതെന്നാണ് സൂചന. വെൽഡിങ് തൊഴിലാളികളായ നാല് അസം സ്വേദേശികൾക്കാണ് പരിക്കേറ്റത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന അസം സ്വദേശികൾ പുറത്തിറങ്ങാനാകാതെ വന്നപ്പോഴാണ് താഴേക്കു ചാടിയത്. വീഴ്ചയിൽ പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക