ഗസ്സയിൽ ആശുപത്രികൾ വളഞ്ഞ് ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം; അൽ ഷിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ മുഴുവൻ രോഗികളും മരിച്ചു – വീഡിയോ
ഗസ്സയിൽ അൽ ഷിഫ മെഡിക്കൽ കോംപ്ലക്സിലെ ഹൃദ്രോഗവിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ മുഴുവൻ രോഗികകളും മരിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ചികിത്സ തടസ്സപ്പെട്ടതാണ് മരണത്തിന് കാരണം. ഇവിടെ ചികിത്സിയിലുണ്ടായിരുന്ന 13 രോഗികളും മരിച്ചതായാണ് റിപ്പോർട്ട്. വ്യോമാക്രമണത്തെ തുടർന്ന് ഓക്സിജനും വൈദ്യുതിയും നഷ്ടപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
അൽ ഷിഫക്ക് നേരയുള്ള ആക്രമണത്തിൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പൂർണമായും തകർന്നു. ആശുപത്രിയുടെ പല ഭാഗങ്ങളിലും മൃതദേഹങ്ങൾ ചിതറി കിടക്കുന്നു. ആശുപത്രിക്കുള്ളൽ തന്നെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
അൽ ഷിഫ ആശുപത്രിയിൽ പ്രായം തികയാതെ പ്രസവിച്ച അഞ്ച് കുട്ടികൾ ഇന്ന് ഓക്സിജൻ ലഭിക്കാതെ പിടഞ്ഞ് മരിച്ചു.
ഗസ്സയിലെ ഒരു പ്രസവ ശുശ്രൂഷ ആശുപത്രിക്ക് നേരെയും ബോംബാക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് ഡോക്ടർമാർ കൊല്ലപ്പെട്ടു. കൂടാതെ ഇസ്രായേലി ഡ്രോണുകൾ ഷിഫ മെഡിക്കൽ കോംപ്ലക്സിന് നേരെയും ആക്രമണം നടത്തി. ഗസ്സ മുനമ്പിൻ്റെ വടക്കും തെക്കുമുള്ള റെസിഡൻഷ്യൽ പരിസരങ്ങളിൽ പുതിയ ആക്രമണങ്ങൾ നടത്തി. ഇതിൽ 20 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ.
غارات إسرائيلية تستهدف محيط المستشفى الإندونيسي شمالي قطاع #غزة #الأخبار #حرب_غزة pic.twitter.com/DUWDyHaY7A
— قناة الجزيرة (@AJArabic) November 12, 2023
"بنتي ما عندي غيرها وحيدتي".. صدمة أم باستشهاد ابنتها: أمانة تتأكدوا إنها عايشة#حرب_غزة pic.twitter.com/OCHSDiGLQq
— قناة الجزيرة (@AJArabic) November 12, 2023
تغطية صحفية: "بدي أموت بحضن أبوي".. وداع مؤلم لطفلة فلسطينية أثناء تشييع والدها؛ الذي ارتقى باستهداف الاحـــتلال المستمر لقطاع غزة. pic.twitter.com/wSPxJFN6QQ
— شبكة قدس الإخبارية (@qudsn) November 12, 2023
ഇസ്രായേൽ ബോംബാക്രമണത്തിന്റെ ഫലമായി ഗാസയിൽ ഇതുവരെ 11,100-ലധികം ആളുകൾ കൊല്ലപ്പെട്ടു. അതിൽ 8,000-ത്തിലധികം കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 28,000-ലധികമാണ്.
ഗസ്സയിൽ ഇത് വരെ ഇസ്രായേൽ സേന 41,000 വീടുകൾ പൂർണ്ണമായും 2,22,000 വീടുകൾ ഭാഗികമായും നശിപ്പിച്ചു.
تغطية صحفية: "ارتقاء فلسطينيين والعديد من الإصابات؛ باستهداف الاحـــتلال منازل عائلتي رضوان والرقب في بني سهيلا شرق خانيونس". pic.twitter.com/JuZIjqYEYN
— شبكة قدس الإخبارية (@qudsn) November 12, 2023
അതേ സമയം ഇന്നും പലസ്തീൻ പ്രതിരോധ സേന ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് പല സ്ഥലങ്ങളിലായി ഇസ്രായേൽ സേനയുമായുള്ള കരയുദ്ധം ശക്തമായി തുടരുകയാണ്.
ഗാസയിൽ ആശുപത്രികൾ കൂടുതലായി അടച്ചുപൂട്ടുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണ്.
ലെബനാൻ-ഇസ്രയേൽ അതിർത്തിയിലും പോരാട്ടം ശക്തമാണ്.
قصف إسرائيلي لمناطق حدودية مع #لبنان على الهواء مباشرة.. التفاصيل مع مدير مكتب #الجزيرة مازن إبراهيم#الأخبار #حرب_غزة pic.twitter.com/Yr9SyoE1Ce
— قناة الجزيرة (@AJArabic) November 12, 2023
صور خاصة للجزيرة توضح آثار الدمار جراء استهداف قوات الاحتلال لمربع سكني في خانيونس جنوب قطاع #غزة، وسط محاولات الأهالي والدفاع المدني انتشال ضحايا من تحت الأنقاض بعد سماعهم أنين بعض السكان من بين الركام#الأخبار #حرب_غزة pic.twitter.com/NKytQf5pAq
— قناة الجزيرة (@AJArabic) November 12, 2023
അതിക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണങ്ങളാണ് ഇസ്രായേൽ സേന ഫലസ്തീനികൾക്ക് നേരെ നടത്തുന്നത്. വ്യോമാക്രമണം രൂക്ഷമായ ഗസ്സയിൽനിന്ന് പലായനം ചെയ്ത ഫലസ്തീനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കി ഇസ്രായേൽ സേന. മൃതദേഹത്തിലൂടെ മിസൈൽ ടാങ്ക് കയറ്റിയിറക്കുകയായിരുന്നു സൈന്യം. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
نشر حساب كود كود العبري مقطع مصور لجرافة عسكرية تصعد على جثة مواطن استشهد في قطاع غزة ، متفاخرين بوحشيتهم وتنكيلهم بالجثث بطريقة قذرة تعبر عن حقيقتهم النجسة . pic.twitter.com/9mZpk9UjGn
— أحداث غزة – من قلب غزة (@gazageurre) November 11, 2023
ഗസ്സ മുനമ്പിലെ പ്രധാന പാതകളിലൊന്നായ സലാഹുദ്ദീൻ സ്ട്രീറ്റ് വഴി കടന്നുപോകുമ്പോഴായിരുന്നു ക്രൂരമായ സംഭവം. ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും ദക്ഷിണ ഭാഗങ്ങളിലേക്കു പലായനം ചെയ്യുന്നവർക്കുള്ള സുരക്ഷിത പാതയെന്ന് ഇസ്രായേൽ അവകാശപ്പെട്ട മേഖലയാണിത്. എന്നാൽ, ഇതുവഴി കടന്നുപോകുന്നതിനിടെ ഇസ്രായേൽ സേന ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് സൈനിക ടാങ്ക് ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും യൂറോ-മെഡ് മോണിറ്റർ വെളിപ്പെടുത്തി.
مشاهد لاشتعال النيران في عدد من المركبات بمنطقة دوفيف بالجليل الأعلى إثر سقوط صاروخ مضاد للدروع#حرب_غزة #الأخبار pic.twitter.com/HqGgSl8FpN
— قناة الجزيرة (@AJArabic) November 12, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക