ജിദ്ദയിലും മക്കയിലും ശക്തമായ ഇടിയും മഴയും, വെളളത്തിൻ്റെ കുത്തൊഴുക്ക്; ജാഗ്രത പാലിക്കാൻ നിർദേശം – വീഡിയോ

ഇന്ന് (വെള്ളിയാഴ്ച) ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു തുടങ്ങി. ജിദ്ദ ഗവർണറേറ്റിൽ ഇന്ന് മഴയുണ്ടാകുമന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുുന്നു.

ഉച്ചയോടെ ആരംഭിച്ച ശക്തമായ കാറ്റും ഇടിയും മഴയും ജിദ്ദയുടെയും മക്കയുടയും പല ഭാഗങ്ങളിലും തുടരുകയാണ്. ജിദ്ദ-മക്ക ഹൈവയിലും മഴ ശക്തമായതായി റിപ്പോർട്ടുകളുണ്ട്.

 

മക്ക അളമിൽ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ മരങ്ങൾ കടപുഴകി ഒലിച്ച് പോകുന്നു. പല സ്ഥലങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങൾ വഴിയിൽ പണിമുടക്കി.

 

 

 

 

 

 

 

ശക്തമായ ഉപരിതല കാറ്റും ഇടിയും മിന്നലും ആലിപ്പഴ വർഷവും മഴക്കൊപ്പം ഉണ്ടാകാനിടയുണ്ട്. കടലിൽ  തിരമലാകൾ ശക്തമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രാത്രി 8 മണിവരെ മഴ ശക്തമായി  തുടരാനാണ് സാധ്യത.

വെള്ളത്തിൻ്റെ കുത്തൊഴുക്കിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

 

 

 

 

 

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!