വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു; സൗദിയിൽ പ്രവാസിക്ക് ജയിൽ ശിക്ഷ
സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയിൽ ശിക്ഷ വിധിച്ചു. എഞ്ചിനീയറിംഗ് കൗൺസിലിൽ അംഗത്വം നേടുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
പ്രോസിക്യൂഷൻ ഫോർ ക്രൈംസ് ഫോർ പബ്ലിക് ട്രസ്റ്റിന്റെ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതിനാൽ ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. കൂടാതെ ശിക്ഷ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാട് കടത്താനും കോടതി വിധിച്ചിട്ടുണ്ട്.
ടെക്നിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്യാൻ സൌദി കൗൺസിലിൽ ഓഫ് എഞ്ചിനീയറിംഗിൽ അംഗത്വം നേടണമെന്നാണ് ചട്ടം. ഈ അംഗത്വത്തിന് അപേക്ഷിക്കാനായി പ്രതി തന്റെ രാജ്യത്തെ ഒരു സർക്കാർ മിലിട്ടറി ഇൻസ്റ്റിറ്റിയൂട്ടിന്റെ മെക്കാനിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ നേടിയതായി തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
ഔദ്യോഗിക രേഖകളുടെ പ്രാധാന്യവും ക്രിമിനൽ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന രീതികളുടെ നിരോധനവും പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു,
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക