സൗദിയിൽ കുത്തിയൊലിക്കുന്ന മഴ വെള്ളം കടലിലേക്ക് ചേരുന്നതിൻ്റെ മനോഹര ദൃശം വൈറലാകുന്നു – വീഡിയോ

സൗദിയിൽ മഴ ശക്തമായതോടെ വിവിധ പ്രദേശങ്ങളിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് തുടരുകയാണ്. മനോഹരമായ ദൃശ്യങ്ങളാണ് പ്രദേശവാസികൾ ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

തുടർച്ചായി മഴ പെയ്യാൻ തുടങ്ങിയതോടെ ജിസാൻ മേഖലയോട് ചേർന്നുള്ള വാദി റീമിൽ നിന്നുള്ള തോടുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഈ തോടുകൾ വഴിയെത്തുന്ന കുത്തിയൊലിക്കുന്ന വെള്ളം  ചെങ്കടൽ തീരത്തുള്ള ജിസാൻ മേഖലയോട് ചേർന്നുള്ള ഷുഖൈഖ് കടലിലേക്ക് വന്നു ചേരുന്നതിൻ്റെ മനോഹരമായ  വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഷൗദ് അൽ ഹരിതിയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

ഇന്നലെ (നവംബർ 7ന്) പുലർച്ചെ പ്രദേശത്ത് പെയ്ത കനത്ത മഴമൂലമാണ് വെള്ളത്തിൻ്റെ ഈ കുത്തൊഴുക്കുണ്ടായത്. അസിർ മേഖലയിലെ അൽ-ഹരീദയുടെ മധ്യഭാഗത്ത് നിന്ന് ഉയർന്ന് കിഴക്കോട്ട് നീങ്ങിയ ഒരു സമുദ്ര മേഘത്തിൽ നിന്ന് രൂപപ്പെട്ട ഈ മഴ വാദി അരാമിലും വാദി റീമിലും ശക്തമായി തന്നെ പെയ്തു.

വാദി റീമിൽ നിന്നും വാദി അറാമിൽ നിന്നും കുത്തിയൊലിച്ച് വന്ന മഴ വെള്ളം  ജസാൻ മേഖലയ്ക്ക് സമീപമുള്ള ഷുഖൈഖ് കടലിലേക്ക് ലയിക്കുകയായിരുന്നുവെന്ന് ഷൗദ് അൽ ഹരിതി പറഞ്ഞു.

“വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മഴയുടെ വ്യാപ്തി നിരീക്ഷിക്കുകയും, അതിൽ നിന്ന് ഇത്തരം മനോഹരവും പ്രകൃതിദത്തവുമായ  ദൃശ്യങ്ങൾ ചിത്രീകരിച്ച് ലോകമെമ്പാടും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നയാളാണ് താനെന്നും ഷൗദ് അൽ ഹരിതി കൂട്ടിച്ചേർത്തു”

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!