വിവാഹിതയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയും മലയാളി യുവാവും ബംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബെംഗളൂരു: നഴ്‌സിംഗ് വിദ്യാർത്ഥിനിയെയും മലയാളിയായ ആൺസുഹൃത്തിനെയും ഫ്ളാറ്റിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിനി സൗമിനി ദാസ് (20), ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാംവർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു സൗമിനി. ബംഗളൂരുവിൽ ഒരു നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തിവരികയായിരുന്നു അബിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 12.40-ഓടെ കൊത്തന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.

സൗമിനി വിവാഹിതയാണ്. പശ്ചിമബംഗാൾ സ്വദേശിയാണ് ഭർത്താവ്. അബിൻ അവിവാഹിതനാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് സൗമിനിയും അബിനും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. സൗമിനിയുടെ വീട്ടിൽ അബിൻ ഇടയ്ക്കിടെ സന്ദർശനം നടത്താറുമുണ്ടായിരുന്നു. അടുത്തിടെ നാട്ടിലേയ്ക്ക് പോയ സൗമിനി അബിനുമായുള്ള ബന്ധം ഭർത്താവിനെ അറിയിക്കുകയും വിവാഹജീവിതം തുടരനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം സൗമിനിയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു.

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ നാലാംനിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് അയൽവാസികൾ ഫ്‌ളാറ്റില്‍നിന്ന് നിലവിളി കേട്ടത്. തീ ഉയരുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. സൗമിനി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അബിലിനെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദേഹത്ത് പെട്രോളൊഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. വിവാഹിതയായ സൗമിനി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബെംഗളൂരുവിൽ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തി വരികയായിരുന്നു.

ഏതാനുംമാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ദൊഡ്ഡഗുബ്ബിയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.

യുവാവുമായുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!