ഗസ്സയിൽ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും എണ്ണം 13,500 കവിഞ്ഞു; ഗസ്സയുടെ തെരുവകളിൽ മൃതദേഹങ്ങൾ ചിതറി കിടക്കുന്ന ദാരുണ കാഴ്ചകൾ, ഇസ്രായേലിൻ്റെ നിരവധി ടാങ്കുകളും വാഹനങ്ങളും ഹമാസ് തകർത്തു – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം 32ാം ദവിസത്തിലേക്ക് പ്രവേശിച്ചപ്പോൾ കനത്ത പോരാട്ടമാണ് ഗസ്സക്ക്  നേരെ ഇസ്രായേൽ നടത്തിയത്. ദേർ അൽ-ബലാഹ്, മാഗാസി, ബീച്ച് ക്യാമ്പുകൾ, സൈടൗൺ പരിസരം എന്നിവിടങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി. അൽ-ഷിഫ ഹോസ്പിറ്റലിന്റെയും ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള ഇന്തോനേഷ്യൻ ഹോസ്പിറ്റലിന്റെ പരിസരത്തുള്ള കെട്ടിടങ്ങളിലു ബോംബ് വർഷിച്ചു.

ഗാസ മുനമ്പിന് വടക്കുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പിലെ രണ്ട് വീടുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 5 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഇത് വരെ ഗസ്സയിൽ 10,300 ലധികം പേർ മരണപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും ആകെ എണ്ണം 13,500 കവിഞ്ഞു. ഡസൻ കണക്കിനാണ് ഗസ്സ നഗരത്തിൻ്റെ തെരുവകളിൽ മൃതദേഹങ്ങൾ ചിതറി കിടക്കുന്നത്. ആയിരങ്ങളാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.

 

ഇസ്രായേൽ സേന വാട്ടർ ടാങ്കുകൾ, ബേക്കറികൾ, സോളാർ പാനലുകൾ എന്നിവയ്ക്ക് നേരെ ബോംബെറിഞ്ഞതിനെ അന്താരാഷ്ട്ര സംഘടനകൾ അപലപിച്ചു.

 

 

 

അതേസമയം, ഇസ്രായേൽ സേനയുടെ പത്തിലധികം ടാങ്കുകളും മറ്റ് വാഹനങ്ങളും നശിപ്പിച്ചതായി ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിന്റെ ( ഹമാസ് ) സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഇസ്രായേലുമായി നടത്തിയ രൂക്ഷമായ പോരാട്ടത്തിൻ്റെ ദൃശ്യങ്ങളും അവർ പുറത്ത് വിട്ടു.

ഗസ്സയുടെ തെക്ക് ഭാഗത്ത് ഖാൻ യൂനിസിന് കിഴക്ക് ഇസ്രായേൽ സേനയുടെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും മോർട്ടാർ ഷെല്ലുകളുപയോഗിച്ച് ആക്രമിച്ചതായി ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ സൈനിക വിഭാഗമായ അൽ-ഖുദ്‌സ് ബ്രിഗേഡുകൾ പറഞ്ഞു. ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള പയനിയർ ഫാക്ടറിക്ക് പിന്നിൽ നിരവധി മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ഇസ്രായേൽ സേനയുടെ കമാൻഡ് സെന്റർ ലക്ഷ്യമിടുന്നതായും ബ്രിഗേഡുകൾ പ്രഖ്യാപിച്ചു.

 

 

 

 

 

 

അതേസമയം കഴിഞ്ഞ മണിക്കൂറുകളിൽ  തുൽക്കർം, ജറുസലേം, സൗത്ത് ഹെബ്രോൺ, ബെത്‌ലഹേം എന്നിവിടങ്ങളിൽ 8 ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇത് വരെ മരണപ്പെട്ട ഫലസ്തീനികളുട എണ്ണം 163 ആയി.

Share
error: Content is protected !!